ന്യൂദല്‍ഹി: ദല്‍ഹി നഗരം ഞായറാഴ്ച ഉറങ്ങിയെണീറ്റത് 4.6 ഡിഗ്രി സെല്‍ഷ്യസിലെ മരം കോച്ചുന്ന തണുപ്പിലേക്കാണ്. ഈ മഞ്ഞുകാലത്തിലെ ഏറ്റവും തണുത്ത അന്തരീക്ഷ ഊഷ്മാവാണ് ഞായറാഴ്ച രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്.
പരമാവധി അന്തരീക്ഷ ഊഷ്മാവ് 18 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തണുത്ത വടക്ക് പടിഞ്ഞാറന്‍ കാറ്റ് ഇനി ഏതാനും ദിവസങ്ങളില്‍ നഗരത്തെ പിടിമുറുക്കും.
ദല്‍ഹിയിലെ അന്തരീക്ഷവായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴു ‘മോശം വിഭാഗ’ത്തില്‍ തന്നെയാണ് നഗരം. വായു ഗുണനിലവാര സൂചിക 319ല്‍ നിന്നും അല്പം മെച്ചപ്പെട്ട് 290ല്‍ എത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ ചുരുവിലും ഗംഗാനഗറിലും മൈനസ് 2.6 ഡിഗ്രിയാണ് തണുപ്പ്. ഹരിയാനയിലെ ഹിസാറിലും നര്നോളിലും യഥാക്രമം ഏറ്റവും താഴ്ന്ന താപനിലയായ രണ്ട് ഡിഗ്രിയും 1.2 ഡിഗ്രിയും രേഖപ്പെടുത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: