ചണ്ഡീഗഡ്: പഞ്ചാബില്‍ സിഖ് മതത്തെ നിന്ദിച്ചതായി ആരോപിച്ച് 24 മണിക്കൂറിനുള്ളില്‍ രണ്ട് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടന്നു. കൊലപാതകങ്ങള്‍ തടയാന്‍ കഴിയാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തായ പ്രതിഷേധം കത്തിപ്പടരുകയാണ്.
കപൂർത്തല ജില്ലയിലെ ഗുരുദ്വാരയിലെ സിഖ് പതാക എടുത്ത് മാറ്റിയതിനാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പടുത്തിയത്. ഞായറാഴ്ച രാവിലെ നിസാംപൂർ ഗ്രാമത്തിലായിരുന്നു സംഭവം.
ഗുരുദ്വാരയുടെ കെയര്‍ ടേക്കറായി അമര്‍ജിത് സിംഗാണ് ഞായറാഴ്ച അതിരാവിലെ നാലിന് പ്രാര്‍ത്ഥനയ്ക്ക് പോയപ്പോള്‍ യുവാവിനെ സംശയാസ് പദമായ സാഹചര്യത്തില്‍ കണ്ടത്. സിഖുകാരുടെ മതപതാകയായ നിഷാന്‍ സാഹിബ് നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. എന്നാല്‍ പൊടുന്നനെ ലൈറ്റണഞ്ഞതോടെ യുവാവ് ഗുരുദ്വാരയുടെ ഉള്ളില്‍ ഒളിച്ചിരുന്നു. വെളിച്ചം തിരിച്ചെത്തിയതോടെ ഗുരുദ്വാര മാനേജരും സിഖ് യുവാക്കളും ചേര്‍ന്ന് യുവാവിനെ പിടികൂടി. പിന്നീട് എല്ലാവരും ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടും ഇതിന് സമാനമായ മറ്റൊരു ആള്‍ക്കൂട്ടക്കൊലപാതകം നടന്നിരുന്നു. അമൃത്സറിലെ സുവർണക്ഷേത്രത്തിനുള്ളിലായിരുന്നു ഈ സംഭവം. സുവര്‍ണ്ണക്ഷേത്രത്തിലെ മതപുസ്തകത്തിന് സമീപം വെച്ചിരിക്കുന്ന വാൾ കൈക്കലാക്കൻ യുവാവ് ശ്രമിച്ചതിനെ തുടർന്ന് ആൾക്കൂട്ടം ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രാർത്ഥനയ്ക്കെത്തിയവരാണ് യുവാവിനെ മർദിച്ച് കൊല്ലപ്പെടുത്തിയത്.
തുടര്‍ച്ചയായി മതനിന്ദയും ആള്‍ക്കൂട്ടകൊലപാതകവും നടന്നതോടെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി പ്രതിക്കൂട്ടിലായിരിക്കുകയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാരിന് സിഖ് മതനിന്ദ തടയാന്‍ കഴിയുന്നില്ലെന്ന ആരോപണം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: