തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടി കോണ്‍ഗ്രസ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തത് ചര്‍ച്ചയാകുന്നു. കോവളത്ത് അവര്‍ നടത്തിയ കൂട്ട ഓട്ടമാണ് എംഎല്‍എ എ വിന്‍സന്റ് കൊടിവീശി ഉദ്ഘാടനം ചെയ്തത്. നിരവധി കൊലപാതകങ്ങളള്‍ നടത്തിയ, രാജ്യദ്രോഹ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പതാക കോണ്‍ഗ്രസ്സിന്റെ തലസ്ഥാനത്തെ ഏക എംഎല്‍എ ഉയര്‍ത്തിയത് പാര്‍ട്ടിയിലും ചര്‍ച്ചയാണ്.
ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും ഉന്മൂലനം ചെയ്ത് കേരളത്തെ താലിബാനാക്കാനുള്ള കൊടിക്കൂറയാണ് വിന്‍സന്റ് കൈമാറിയത് എന്ന തരത്തില്‍ ശക്തമായ വിമര്‍ശമാണ് ഉയരുന്നത്. പീഢനം മുതല്‍ പ്രീണനം വരെ നടത്തിയാലും വോട്ട് കുത്തി കൊടുക്കുന്ന കേരളത്തിന്റെ ‘പ്രബുദ്ധത ‘ യെ ഓര്‍ത്ത് ലജ്ജിക്കാം എന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പ്രതികരിച്ചത്. പീഡനകേസ്സില്‍ അറസ്റ്റിലായി ജയില്‍ കിടന്ന ആളാണ് എ വിന്‍സന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: