വിജയന് കുത്തിയതോട്
9605681964
കടിഞ്ഞാണില്ലാതെ പായുന്ന
ജീവിതമെത്ര തീഷ്ണമാണ്.
വാക്കുകള്‍കൊണ്ട് അളന്നു
മുറിക്കാനുള്ളതല്ല ജീവിതം.
ചൂളയില്‍ ചുട്ട കനല് കട്ട-
പോലെയുമാവാം ജീവിതം.
പോരാട്ടങ്ങളില്‍
തളരാത്തൊരു ഉജ്ജ്വല
പോരാളിയായ് വളരാം.
മുള്ളുകള്‍ നിറഞ്ഞ വീഥികളില്‍
തളരാതെ യാത്ര തുടര്‍ന്നീടാം.
ഉദ്യാനദേവതനാകുമ്പോള് സ്മരണകള്‍
അലകടലായി നിറഞ്ഞീടും.
അകലുന്ന യാമങ്ങള്‍
ഹര്ഷപുളകിതമായരികില്
നിറഞ്ഞീടും.
അനഘമണികള് പൊഴിഞ്ഞീടും.
നടനതയുടെ ചടുലമുദ്രകള്
കാല്പനികതയുടെ ദിവാസ്വപ്നങ്ങളാകാം
ഓര്‍മകളില്‍ മുത്തുമണികള്‍ പൊഴിയും
മെഴുകുതിരി നാളംപോലെ.
സഹനത്താല്‍ സര്‍വതും ത്യജിച്ചീടും
നേരാര്‍ന്ന ജീവിതമീ ഉലകില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: