സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം തുടങ്ങി. മൂന്ന്് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് സെഞ്ചൂറിയനില്‍ 26 ന് ആരംഭിക്കും.
മുംബൈയില്‍ മൂന്ന് ദിവസത്തെ ക്വാറന്റൈനുശേഷം ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിച്ച വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ ടീം വെള്ളിയാഴ്ച രാവിലെ ഇവിടെ എത്തിച്ചേര്‍ന്നു. ഒരു ദിവസത്തെ വിശ്രമത്തിനുശേഷം താരങ്ങള്‍ ഇന്നലെ ഗ്രൗണ്ടിലിറങ്ങി പരിശീലനം നടത്തി.
പരിശീലകന് രാഹുല്‍ ദ്രാവിഡിനൊപ്പം കളിക്കാര്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ബിസിസിഐ പുറത്തുവിട്ടു. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്നതിനിടെയാണ് ഇന്ത്യ പരമ്പര കളിക്കുന്നത്.
രണ്ടാം ടെസ്റ്റ് ജോഹന്നസ്ബര്‍ഗില്‍ ജനുവരി മൂന്ന് മുതല്‍ ഏഴുവരെ അരങ്ങേറും. മൂന്നാം ടെസ്റ്റ്് കേപ്ടൗണിലാണ്. ജനുവരി പതിനൊന്ന് മുതല്‍ പതിനഞ്ചുവരെയാണ് അവസാന ടെസ്റ്റ്.
ഓപ്പണര്‍ കെ.എല്‍. രാഹുലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചതായി ബിസിസിഐ ന്യൂ
ദല്‍ഹിയില്‍ അറിയിച്ചു. രോഹിത് ശര്‍മ്മ പരിക്കേറ്റ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് രാഹുലിനെ ഉപനായകനാക്കിയത്. നേരത്തെ രോഹിതിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: