ലഖ്നൗ: മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമം രണ്ടു മാസത്തിനകം പ്രാവര്‍ത്തികമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. ഇതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും സഹകരണ സമ്പന്നമാകും. ആത്മ നിര്‍ഭര്‍ ഭാരത് പൂര്‍ത്തിയാക്കാന്‍ സഹകരണ മേഖല പൂര്‍ണ്ണമായും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവില്‍ സഹകാര്‍ ഭാരതിയുടെ ഏഴാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സഹകരണ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സഹകരണ ബാങ്കുകള്‍ ഭാരതത്തിന്റെ ആത്മാവാണ്. ഇവയെ നബാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ലിജ്ജത് പപ്പടം, അമൂല്‍, ഇഫ്കോ തുടങ്ങിയ സഹകരണ സ്ഥാപനങ്ങള്‍ നേടിയ വിജയം സഹകരണ മേഖലയില്‍ എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാര്‍ത്ഥതാത്പര്യമോ വ്യക്തിമോഹമോ ഇല്ലാതെ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതിന് സഹകാര്‍ ഭാരതിയെ അഭിനന്ദിച്ച മന്ത്രി അമിത് ഷാ, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കാരണം സഹകരണ ശൂന്യത നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രം ആസൂത്രണം ചെയ്യണമെന്ന് ഉദ്ബോധിപ്പിച്ചു. .
വികസിച്ച, വികസ്വര, അവികസിത സംസ്ഥാനങ്ങള്‍ എന്നിങ്ങനെ രാജ്യത്തെ മൂന്നായി വിഭജിക്കാന്‍ ഷാ സഹകര്‍ ഭാരതിയോട് ആവശ്യപ്പെട്ടു. ഓരോന്നിനും പ്രത്യേക തന്ത്രം ഉണ്ടായിരിക്കണം. അവികസിത സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ സഹകരണത്തിന്റെ ഘടന കെട്ടിപ്പടുക്കണം. ഗ്രാമങ്ങള്‍ സഹകരണപരമായി ഉല്‍പ്പാദനക്ഷമമായ ഒരു ബിസിനസ്സ് ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.അമിത്ഷാ പറഞ്ഞു.
സഹകാര്‍ ഭാരതിക്ക് എല്ലാ സഹായവും ഉറപ്പുനല്‍കിയ അമിത് ഷാ പ്രശ്നങ്ങളുമായി മാത്രമല്ല, പരിഹാരങ്ങളുമായി വരാനും ആവശ്യപ്പെട്ടു.
ന്യായമായ സഹകരണ തിരഞ്ഞെടുപ്പ്, സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തുറന്ന അംഗത്വം, സുതാര്യമായ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങി ഈ മേഖലയെ അലട്ടുന്ന നിരവധി പ്രശ്നങ്ങളില്‍ ഒരു ചിന്താസംഘം രൂപീകരിച്ച് മസ്തിഷ്കപ്രക്ഷോഭം നടത്തി സഹകര്‍ ഭാരതി നയരേഖ തയ്യാറാക്കണം. അത് കേന്ദ്ര സര്‍ക്കാറിന് നല്കിയാല് അത് സംസ്ഥാനങ്ങളില്‍ എത്തിച്ച് ഒരു ദേശീയ നയം രൂപീകരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ വികസന പ്രവര്‍ത്തനങ്ങളിലൂടെ രാജ്യം അതിവേഗം മുന്നേറുകയാണ്. സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം കൂടി വന്നതോടെ ആ മേഖലയിലും പുത്തന്‍ ഉണര്‍വ്വ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് രമേഷ് വൈദ്യ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉദയ് ജോഷി, കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: