ന്യൂദല്‍ഹി: നഗരങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ ചാലകശക്തിയാണെന്നും ഊര്‍ജസ്വലമായ സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമാക്കി നഗരത്തെ മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയര്‍മാരുടെ ദേശീയ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിത്വകാര്യത്തില്‍ നഗരങ്ങള്‍ തമ്മില്‍ മത്സരിക്കണം.
ശുചീകരണത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്നതിനൊപ്പം ആത്മാര്‍ഥമായി പരിശ്രമിക്കുന്നവരെ അംഗീകരിക്കണം. ശുചീകരണ യജ്ഞത്തിന് നേരെ കണ്ണടച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കണം. നദികളെ നഗരജീവിതത്തിന്റെ കേന്ദ്രമായി തിരികെ കൊണ്ടുവരുന്നതിനായി എല്ലാ വര്‍ഷവും ഒരാഴ്ച നീളുന്ന നദി ഉത്സവം സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: