ന്യൂദല്‍ഹി:ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള മൂന്നാമത് വാര്‍ഷിക പ്രതിരോധ സംഭാഷണം രക്ഷാ മന്ത്രി രാജ്നാഥ് സിംഗും ഫ്രഞ്ച് സായുധ സേനാ മന്ത്രി മിസ് ഫ്ലോറന്‍സ് പാര്‍ലിയും തമ്മില്‍ നടന്നു. ഉഭയകക്ഷി, പ്രാദേശികം, പ്രതിരോധം, പ്രതിരോധ വ്യാവസായിക സഹകരണം തുടങ്ങി വിപുലമായ വിഷയങ്ങള്‍ വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്തു.
മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ഉയര്‍ന്ന തോതില്‍ നിലവിലുള്ള ഉഭയകക്ഷി സൈനിക സഹകരണം മന്ത്രിമാര്‍ അവലോകനം ചെയ്തു. എല്ലാ മേഖലകളിലും പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചാ വിഷയമായി. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് ഇന്ത്യയും ഫ്രാന്‍സും നടത്തിയ വാര്‍ഷിക ഉഭയകക്ഷി സൈനികാഭ്യാസം, ‘ശക്തി’ 2021 നവംബറില്‍ ഫ്രാന്‍സില്‍ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിലും സഹ ഉല്‍പ്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ വ്യാവസായിക സഹകരണ വിഷയവും ഇരുവരും ചര്‍ച്ച ചെയ്തു.
തന്ത്രപരവും പ്രതിരോധപരവുമായ നിരവധി വിഷയങ്ങളിലെ സമാന ചിന്താഗതി മന്ത്രിമാര്‍ എടുത്തു പറഞ്ഞു. ഉഭയകക്ഷി, പ്രാദേശിക, ബഹുമുഖ വേദികളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത അവര്‍ പ്രകടിപ്പിച്ചു. ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിമ്പോസിയത്തിന്റെ അധ്യക്ഷത വഹിക്കുന്നത് നിലവില്‍ ഫ്രാന്‍സാണ്, 2022 ജനുവരി 01 മുതല്‍ യൂറോപ്യന്‍ യൂണിയന്റെ അധ്യക്ഷതയും ഏറ്റെടുക്കും. ഇക്കാലയളവില്‍ നിരവധി വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ രണ്ട് മന്ത്രിമാരും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: