കൊച്ചി: അല്ലു അര്ജുന് നായകനായി എത്തുന്ന പുഷ്പയുടെ മലയാളം പതിപ്പിന്റെ റിലീസിങ് മാറ്റി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിലീസിങ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. കേരളത്തില്‍ പുഷ്പയുടെ വിതരണം ഏറ്റെടുത്ത ഇ ഫോര്‍ എന്റര്ടൈന്മെന്റ്സാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
മലയാളം പതിപ്പ് പുറത്തിറങ്ങുന്നില്ലെങ്കിലും കേരളത്തില്‍ പുഷ്പ്പയുടെ തമിഴ് പ്രദര്‍ശിപ്പിക്കും. പുഷ്പയുടെ മലയാളം പതിപ്പ് 17 ന് റിലീസ് ചെയ്യാന്‍ സാധിക്കാത്തതില്‍ ആരാധകരോട് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് മാപ്പു ചോദിച്ചു. ശനിയാഴ്ച മുതല്‍ മലയാളം പതിപ്പ് പ്രദര്‍ശനത്തിന് എത്തിക്കുമെന്നും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് അറിയിച്ചിട്ടുണ്ട്.
രണ്ട് പതിപ്പായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യഭാഗമാണ് റിലീസ് ചെയ്യുന്നത്. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. അല്ലു അര്ജുന് മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: