റിയാദ്: ഭീകരതയിലേക്കുള്ള കവാടങ്ങളില്‍ ഒന്ന് എന്ന വിലയിരുത്തലോടെ തബ്ലീഗ് ജമാഅത്തിന് സൗദി അറേബ്യയില്‍ നിരോധനമേര്‍പ്പെടുത്തി. ഈ ഗ്രൂപ്പിന്റെ തെറ്റായ പ്രവര്‍ത്തന രീതികളെയും തുടര്‍ന്നുള്ള വ്യതിയാനത്തിന്റെയും അപകടത്തിന്റെയും വിശദീകരണം നല്‍കാനും സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട തെറ്റുകള്‍ പരാമര്‍ശിച്ച് സംസാരിക്കാനും സമൂഹത്തിന് സംഘടന ഉണ്ടാക്കുന്ന അപകടം പരാമര്‍ശിക്കാനും പക്ഷപാതപരമായ ഇടപെടലുകള്‍ ജനങ്ങളെ അറിയിക്കാനും പള്ളികളിലെ പ്രബോധകരോട് ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ബശൈഖ് നിര്‍ദ്ദേശിച്ചു.
തബ്ലീഗ് ജമാഅത്തുമായി സഹകരിക്കുന്ന സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സൗദിയില്‍ നിരോധനമേര്‍പ്പെടുത്തി. നിരോധിക്കപ്പെട്ട സംഘടന 1926ല്‍ ഇന്ത്യയിലാണ് രൂപീകരിക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. നൂറ്റമ്പതിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. മതകാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഇവര്‍ ഭീകരതയിലേക്കുള്ള കവാടമാണെന്നാണ് സൗദിഅറേബ്യ കണക്കുകൂട്ടുന്നത്.
പടിഞ്ഞാറന്‍ യൂറോപ്പ്, ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നിവിടങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം സജീവമാണെന്നാണ് കണക്കാക്കപ്പെടുന്നത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ദല്‍ഹിയിലെ നിസാമുദ്ദീനിലുള്ള മര്‍ക്കസ് പള്ളിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തബ്ലീഗ് ജമാഅത്ത് ഒത്തുചേര്‍ന്നത് വന്‍ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: