ഹൈദരാബാദിലെ (രാജേന്ദ്രനഗര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റ് (മനേജ്) 2022-24 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം പിജിഡിഎം (അഗ്രി-ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാം പ്രവേശനത്തിന് ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സലിന്റെ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്.
യോഗ്യത: അഗ്രികള്‍ച്ചറല്‍/അനുബന്ധ സയന്‍സ് വിഷയങ്ങളിലോ മറ്റേതെങ്കിലും ഡിസിപ്ലിനുകളിലോ 50% മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ (എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45% മാര്‍ക്ക് മതി) അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രാബല്യത്തിലുള്ള ഐഐഎം ക്യാറ്റ്-2021 സ്കോര്‍ നേടിയിരിക്കണം. ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷാ ഫീസ് 1200 രൂപ. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 600 രൂപ മതി. അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.manage.gov.in/ABM Admissions ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി അപേക്ഷ പൂരിപ്പിച്ച് ഡിസംബര്‍ 31 നകം സമര്‍പ്പിക്കണം.
അപേക്ഷാ ഫീസ് തുക MANAGE, Hyderabad- ന് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, ബന്ധപ്പെട്ട രേഖകള്‍ സഹിതം Principal Coordinator-PGDM -ABM), National Institute of Agricultural Extension Management (MANAGE), Rajandranagar, Hyderabad-500 030- ല്‍ ലഭിക്കണം.
ക്യാറ്റ്-2021 സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. മൊത്തം കോഴ്സ് ഫീസ് എട്ടര ലക്ഷം രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: