തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം അട്ടിമറിച്ചതിന് പിറകിലെ രാഷ്ടീയ ഗൂഢാലോചനയും അഴിമതിയും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നിരീക്ഷണ സമിതിഅംഗം എ വിനോദ് ആവശ്യപ്പെട്ടു.. ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തും ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണ്ണര്‍ക്ക് എഴുതിയ കത്തുകളും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകളുടെ അപകടമായ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണര് സര്‍വ്വകലാശാല വിസി നിയമനത്തിന്റെ അണിയറ ഗൂഢാലോചനകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഗവര്‍ണ്ണര്‍ക്ക് എഴുതിയ കത്തിലൂടെ പുറത്ത് വന്നിരിക്കുന്നു. നവംബര്‍ 22 ന് കത്തില്‍ പുതിയെ വിസിക്കു വേണ്ടിയുള്ള അപേക്ഷയും വിസിയെ കണ്ടെത്താനുള്ള സമിതിയുടെ പ്രവര്‍ത്തനവും പിന്‍വലിക്കാനും മരവിപ്പിക്കാനും ഗവര്‍ണ്ണറോട് അപേക്ഷിച്ചു. അന്നേ ദിവസം തന്നെ പുതിയ വിസിയായി നിലവിലെ വിസിയുടെ പേരു നിര്‍ദ്ദേശിക്കുന്ന കത്തും എഴുതി.
ഇതിനിയില്‍ ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്നും എന്തു മറുപടിയാണ് ലഭിച്ചത് എന്ന് മന്ത്രി വ്യക്തമാക്കണം. വഴിക്ക് വഴിയെ കത്ത് തയ്യാറാക്കി അയച്ച് ഗവര്‍ണ്ണറെ സമര്ദ്ദത്തിലാക്കുകയായിരുന്ന കേരള സര്‍ക്കാര്‍ എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ചാന്‍സിലറുടെ അഭാവത്തില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട മന്ത്രി അധികാര ദുര്‍വിനിയോഗം മാത്രമല്ല ചാന്‍സിലര്‍ പദവിയെ അപമാനിക്കുകയും ചെയ്തിരിക്കുന്നു. പ്രോ ചാന്‍സിലര്‍ക്ക് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കാനുള്ള പ്രിവിലേജ് എന്താണ് എന്നും വ്യക്തമാക്കണം. വിനോദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: