പാലക്കാട് : ഗവ.വിക്ടോറിയ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. 10 വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങള്‍ എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ളവര്‍ എത്തി നശിപ്പിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. എബിവിപി പാലക്കാട് ജില്ല സെക്രട്ടറി ദൃശ്യക് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. പത്ത് വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. വിക്ടോറിയ കോളജ്, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്, വിദ്യാര്‍ഥികള്‍ ചികില്‍സയിലുള്ള ആശുപത്രി എന്നിവിടങ്ങളില്‍ കൂടുതല്‍ പോലിസുകാരെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: