തിരുവനന്തപുരം : കേരള പോലീസില്‍ നിന്നും തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മുന്‍ഡിജിപി ആര്. ശ്രീലേഖ. ഒരു കേസുമായി ബന്ധപ്പെട്ട ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചപ്പോള്‍ തനിക്കു നേരെ അദ്ദേഹം പൊട്ടിത്തെറിക്കുകായണ് ഉണ്ടായത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീരേഖ ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
ലിജി എന്ന സാധാരണ വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസിനെ ബന്ധപ്പെട്ടപ്പോഴാണ് മുന്‍ ഡിജിപിക്ക് ഇത്തരത്തില്‍ അനുഭവം ഉണ്ടായത്. ഭയാനകമായ പീഡനങ്ങളാണ് അവര്‍ നേരിട്ടത്. വലിയതുറ പോലീസ് സ്റ്റേഷന്, വനിതാ സെല്‍ മറ്റു ചില പോലീസ് ഓഫീസുകള്‍. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടൊഴിയാനാണ് പോലീസുകാര്‍ അവരോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോള്‍ അയാള്‍ തന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. വിഷയത്തില്‍ ഞാന്‍ പോലീസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എസിപി എന്നോട് ആവശ്യപ്പെട്ടു.
എസിപിയുടെ ഈ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാന്‍ ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം കോള്‍ എടുത്തില്ല. കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു എസ്.എംഎസ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാമെന്നായിരുന്നു ആര്. ശ്രീലഖയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: