തൃശൂര്‍ : ഗുരുവായൂരപ്പന് കാണിക്കയായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഥാര്‍ കാര്‍ ലേലം ചെയ്തു വില്ക്കാന് ഒരുങ്ങി ദേവസ്വം ബോര്‍ഡ്. ഈ മാസം 18ന് ലേലം ചെയ്തു വില്‍ക്കാനാണ് നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. 15 ലക്ഷം രൂപയാണ് വാഹനത്തിന്റ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞാഴ്ചയാണ് മഹീന്ദ്രയുടെ പുതു തലമുറ വാഹനമായ ഥാര്‍ എസ്യുവി ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ചത് വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലിമിറ്റഡാണ്് വാഹനം കാണിക്കയായി സമര്‍പ്പിച്ചത്.
വാഹന വിപണിയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഥാറിന് നിലവില്‍ 13- 18 ലക്ഷം രൂപ വിലമതിക്കും. കഴിഞ്ഞാഴ്ച ഗുരുവായൂര്‍ കിഴക്കേ നടയില്‍ വെച്ച് നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രൊഡക്ട് ഡെവലപ്മെന്റ് ഓഫീസര്‍ ആര്. വേലുസ്വാമിയാണ് ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ദേവസ്വം അധികൃതര്‍ ഇത് ലേലം ചെയ്തു വില്ക്കാന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: