ന്യൂദല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടിപ്പിക്കുന്നതും രാജ്യത്തിന് വലിയ നഷ്ടവുമാണെന്ന് ആര്‍എസ്എസ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം വീരത്വത്തിന്റെ പുതിയ മാതൃകകള്‍ സ്ഥാപിച്ചു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാജ്യത്തിന് നഷ്ടമായത് മഹത്തായ ഒരു സുരക്ഷാ തന്ത്രജ്ഞനെയും യഥാര്‍ത്ഥ രാജ്യസ്നേഹിയെയും സമര്‍ത്ഥനായ നേതാവിനെയുമാണ്. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ജീവന് നഷ്ടപ്പെട്ട ജനറല്‍ റാവത്തിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും സൈനികര്‍ക്കും ആര്‍എസ്എസ് ഹൃദയംഗമമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: