കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് പ്രതികാരം ചെയ്യുകയാണെന്ന് ക്രൈം മാഗസീന് ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍. ജയിലില്‍ അടച്ച ശേഷം തന്നെ അപായപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തിയെന്നും നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വീഡിയോ ഇല്ലെന്നാണ് വീഡിയോയില്‍ പറഞ്ഞത്. അങ്ങനെയുള്ള കാര്യത്തില്‍ എനിക്കെതിരെ യാതൊരു തരത്തിലും കേസെടുക്കാന്‍ കഴിയില്ല. ആസൂത്രിതമായി മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി വീണ ജോര്‍ജും, ഡിജിപിയും ഉള്‍പ്പടെയുള്ളവരുടെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ 9000 കോടിയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകളും വീണ ജോര്‍ജിന്റെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുക്കാന്‍ വേണ്ടിയാണ് ഈ അതിക്രമങ്ങള്‍ കാട്ടിക്കൂട്ടിയത്. തന്നെ അറസ്റ്റുചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും പത്രസമ്മേളനത്തില്‍ ടി.പി. നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: