മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സജ്ജന സംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. ആവശ്യങ്ങള്‍ പരിഗണിച്ച മേലധികാരിയോട് ആദരവു തോന്നും. അനുമോദനങ്ങള്‍ കേള്‍ക്കുവാനിടവരുമെങ്കിലും ആത്മപ്രശംസ ഒഴിവാക്കണം.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പഠിച്ച വിഷയത്തോടനുബന്ധമായ തൃപ്തിയായ ഉദ്യോഗത്തിന് അവസരം ലഭിക്കും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതില്‍ ആത്മാഭിമാനം തോന്നും. വ്യവസ്ഥകള്‍ പാലിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ജീവിത പങ്കാളിയുടെ നിര്‍ദേശങ്ങള്‍ യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ ഉപകരിക്കും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള് വേണ്ടിവരും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട മാനസിക സംഘര്‍ഷം വര്‍ധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിട്ടുവീഴ്ചാ മനോഭാവത്താല്‍ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഔദ്യോഗിക ചുമതലകള്‍ വര്‍ധിക്കും. ആത്മപ്രഭാവത്താല്‍ ദുഷ്പ്രചരണങ്ങള്‍ തരണം ചെയ്യും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടമുണ്ടാകും. ഉദ്ദേശശുദ്ധിയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായതിനാല്‍ ആത്മാഭിമാനം തോന്നും. ചെലവിനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദ്യയും വിജ്ഞാനവും സമന്വയിപ്പിച്ച കര്‍മപദ്ധതികള്‍ക്കു രൂപകല്പന ചെയ്യും. അനുചിത പ്രവൃത്തികളില്‍ നിന്നും പിന്മാറുവാന് ഉള്‍പ്രേരണയുണ്ടാകും. ഔദ്യോഗിക ചുമതലകളും യാത്രാക്ലേശവും വര്‍ധിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പ്രത്യുപകാരം ചെയ്യുവാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥനാകും. സാമ്പത്തികരംഗം മെച്ചപ്പെടും. സമാനചിന്താഗതിയുള്ളവരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഉപരിപഠനത്തിന് ചേരും. അപര്യാപ്തതകള്‍ മനസ്സിലാക്കി ജീവിക്കുവാന്‍ തയ്യാറായ ജീവിത പങ്കാളിയോട് ആദരവു തോന്നും. വിതരണമേഖല സജീവമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,അവിട്ടം (1/2)
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉല്‍പ്പാദന രംഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകും. ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവസരമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. വര്‍ഷങ്ങള്‍ക്കുശേഷം വാഹനം മാറ്റി വാങ്ങുവാന്‍ തീരുമാനിക്കും. വ്യാപാര വിപണന മേഖലകളില്‍ മാന്ദ്യം അനുഭവപ്പെടും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറും. കുടുംബത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ മാറി താമസിക്കുവാന്‍ തീരുമാനിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: