ന്യൂദല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജു ചെയ്യുന്നതിതായി രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ 22000 ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. ദേശീയപാതകളിലും,ജനവാസം കൂടിയ പട്ടണങ്ങളിലുമാണ് ആദ്യ ചര്ജ്ജിങ്ങ് സ്റ്റേഷനുകള്‍ എത്തുന്നത് എന്ന് വ്യവാസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ രാജ്യസഭയില്‍ പറഞ്ഞു. രാജ്യസഭയിലെ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇത് അറിയിച്ചത്.
ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപഭോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഫെയിം ഇന്ത്യ രണ്ടിന്റെ(ഫാസ്റ്റര്‍ അഡോപ്ക്ഷന്‍ ആന്റ് മാനുഫാക്ചറിങ്ങ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) കീഴില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പൂനെയില്‍ ഓട്ടോമേറ്റിവ് റിസര്‍ച്ച് അസ്സോസിയേഷന് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടുന്നായിരിക്കും ചാര്‍ജ്ജിങ്ങ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്. അടുത്ത ഡിസംബറോടെ അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം എത്തിക്കുക എന്നതാണ് ലക്ഷ്യം. പെട്രോളിയം മന്ത്രാലയവും, വ്യവസായ മന്ത്രാലയവും ചേര്‍ന്നാണ് ഫെയിം ഇന്ത്യയില്‍ നടപ്പാക്കുന്നത്. 22,000 ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ 70000 പെട്രോള്‍ പമ്പുകളിലായി പ്രവര്‍ത്തനം ആരംഭിക്കും. ഇലട്രിക്ക് വാഹനങ്ങള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുക എന്ന നിലയിലാണ് ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: