ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന് കുത്തിവയ്പ്പിലും രാഷ്ട്രീയം കളിച്ച് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസോ മറ്റു പ്രതിപക്ഷ പാര്‍ട്ടികളോ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിന് പോലും നല്‍കിയിട്ടില്ല. രണ്ടാം ഡോസ് വാക്സിന് അന്‍പത് ശതമാനം പോലും ആയിട്ടുമില്ല.
ഒന്നും രണ്ടും ഡോസുകള്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത ഈ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസിന് വേണ്ടി ആവശ്യമുന്നയിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുവേണ്ടിയാണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ഇന്ത്യ തദ്ദേശീയമായി കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും നൂറുകോടി ആളുകള്‍ക്ക് വാക്സിന് നല്‍കിയെന്ന നേട്ടം കൈവരിച്ചപ്പോഴും അതിനെ ചെറുതാക്കി കാണിച്ചവരാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യമുയര്‍ത്തുന്നത്.
കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ ഡോസ് 90 ശതമാനവും സെക്കന്‍ഡ് ഡോസ് 50 ശതമാനവും പോലുമായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബില്‍ ആദ്യ ഡോസ് 72.5 ശതമാനവും രണ്ടാം ഡോസ് 32.8 ശതമാനവുമാണ് പൂര്‍ത്തിയായത്. രാജസ്ഥാനില്‍ ആദ്യ ഡോസ് 84.2 ശതമാനവും രണ്ടാം ഡോസ് 46.9 ശതമാനവുമാണ് പൂര്‍ത്തിയായത്. ഛത്തീസ്ഡഗില്‍ ആദ്യ ഡോസ് 83.2 ശതമാനവും രണ്ടാംഡോസ് 47.2 ശതമാനവുമാണ്.
മഹാരാഷ്ട്രയില്‍ ആദ്യ ഡോസ് 80.11 ശതമാനവും രണ്ടാം ഡോസ് 42.5 ശതമാനവുമാണ് നല്‍കിയത്. തമിഴ്നാട്ടില്‍ ആദ്യ ഡോസ് 78.1 ശതമാനവും രണ്ടാം ഡോസ് 42.65 ശതമാനവുമാണ് നല്‍കിയത്. യുപിഎയുടെ ഭാഗമല്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളില്‍ ആദ്യ ഡോസ് 86.6 ശതമാനവും രണ്ടാം ഡോസ് 39.4 ശതമാനവുമാണ് പൂര്‍ത്തിയായത്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തിലും ബഹുദൂരം മുന്നിലാണ്. ഹിമാചല്‍ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം ആദ്യ ഡോസിന്റെ നൂറു ശതമാനം കവറേജ് നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: