അരൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ പ്രചാരണത്തിന് വീറും വാശിയുമേറി. അരൂരുകാര്‍ രണ്ടര വര്‍ഷത്തിനിടയില്‍ അഞ്ചാം തവണയും പോളിങ് ബൂത്തിലേക്ക്. ഏഴിനാണ് തെരഞ്ഞെടുപ്പ്. 2019 ല്‍ നടത്തിയ ലോക്സഭ തെരഞ്ഞെടുപ്പായിരുന്നു പരമ്പരയില്‍ ആദ്യത്തേത്. അന്നു നിയമസഭാംഗമായിരുന്ന എ.എം ആരിഫ് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ്.
2019 ഒകേ്ടാബറില്‍ നിയമസഭയിലേക്ക് നടന്ന ഉ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഷാനിമോള്‍ ഉസ്മാന് വിജയിച്ചു. 2020 ഡിസംബറില്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അരൂരൂകാര് മൂന്നാം മൂഴം വോട്ട് ചെയ്തു. ജില്ലാ പഞ്ചായത്തിലേക്ക് സിപിഎമ്മിലെ ദലീമ ജോജോ വിജയിച്ചു.
തുടര്‍ന്ന് 2021 ഏപ്രിലില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ദലീമ ജോജോയെ സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് കളത്തിലിറക്കി. നീക്കം വിജയം കണ്ടു. ദലീമ രാജിവച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.എന്‍ഡിഎയിലെ കെ.എം മണിലാല്‍, യുഡിഎഫിലെ അഡ്വ. കെ. ഉമേശന്, എല്‍ഡിഎഫിലെ അനന്തു രമേശന്, എന്നിവര്‍ തമ്മിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: