തിരുവനന്തപുരം: ഈ വര്‍ഷം അക്കാദമിക നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സാമുഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പാഠപുസ്തകം പരിഷ്കരിക്കുമെന്നും അദേഹം വ്യക്തമാക്കി. വലിയ മാടാവില്‍ ഒ ചന്തുമേനോന്‍ സ്മാരക ഗവ. യുപി സ്കൂളില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കുന്നുണ്ട്. വാശിയും വൈരാഗ്യവും കാണിച്ച് ശാസ്ത്രത്തിനോ യുക്തിക്കോ നിരക്കാത്ത നിലപാടാണ് ചിലര്‍ സ്വീകരിക്കുന്നത്. അയ്യായിരത്തോളം അധ്യാപകരാണ് വാക്സിന് എടുക്കാത്തവരായി ഉള്ളതെന്നും മന്ത്രി ആവര്‍ത്തിച്ചു. സ്കൂള്‍ തുറന്നെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ എവിടെയും ഇല്ലാത്തത് ആശ്വാസകരമാണ്. പരീക്ഷകള്‍ക്കെതിരെയും ചിലര്‍ വികാരം ഉയര്‍ത്തുന്നുണ്ട്. കുട്ടികളുടെ കഴിവുകളെ വിലയിരുത്താന്‍ പരീക്ഷ തന്നെ വേണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: