ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗ്ലുരുവില്‍ എത്തിയ ഒരാള്‍ക്ക് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കണ്ടെത്താത്ത കോവിഡ് വൈറസ് വകഭേദമെന്നാണ് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഐസിഎംആറിന്റെ പരിശോധനയ്ക്ക് ശേഷമേ ഏത് വകഭേദമാണെന്ന് സ്ഥിരീകരിക്കാനാകുള്ളു. കര്‍ണാടക സര്‍ക്കാര്‍ ഐസിഎംആര്‍ ന്റെ സഹായം തേടിയിട്ടുണ്ട്
ഈ മാസം 20ന് ബെഗളൂരു എയര്‍പോര്‍ട്ടിലെത്തിയ 63 കാരനിലാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊവിഡിന്റെ വകഭേദം കണ്ടെത്തിയത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ പേരെയും പരിശോധിക്കുമെന്നും നിരീക്ഷണത്തിലാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കര്‍ണാടകയും കേന്ദ്രത്തോട് യാത്ര വിലക്ക് ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കണമെന്നാണ് കര്‍ണാടക കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: