സല്മാന് ഖാന് സിനിമയുടെ റിലീസ് ദിവസം തിയറ്ററില്‍ പടക്കങ്ങള്‍ കൊണ്ട് പൂരം നടത്തി ആരാധകര്‍. സല്‍മാന്റെ ഇന്‍ട്രോ സീനിനിടെയാണ് മത്താപ്പ് അടക്കമുള്ള പടക്കങ്ങള്‍ തിയറ്ററില്‍ ആരാധകര്‍ വലിച്ചെറിഞ്ഞത്. ആരാധകര്‍ തിയറ്ററിനുള്ളില്‍ പടക്കങ്ങള്‍ എറിഞ്ഞതോടെ സിനിമാ കാണാന്‍ എത്തിയവര്‍ ചിതറി ഓടി. മലേഗാവിലെ തിയറ്ററിലാണ് സല്ലു ആരാധകരുടെ ്രകിമിനല്‍ പ്രവൃത്തി അരങ്ങേറിയത്.
കൊവിഡ് ഇടവേളയ്ക്കു ശേഷം സല്മാന് ഖാന്റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണ് അന്തിം: ദ് ഫൈനല്‍ ട്രൂത്ത്. സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുമ്മത്. രാജ്വീര് സിംഗ് എന്ന പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്റെ കഥാപാത്രം. തന്റെ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും തുരത്തുകയാണ് സല്മാന് കഥാപാത്രത്തിന്റെ മിഷന്.
ഒരു ഗ്യാങ്സ്റ്റര്‍ ആണ് ആയുഷ് ശര്‍മ്മയുടെ കഥാപാത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സല്മാന് ഖാന് ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. ഈ സിനിമയുടെ ആദ്യ ഷോക്കിടെയാണ് സല്മാന് ആരാധകരുടെ കൈവിട്ട കളി നടന്നത്. ഈ ക്രിമിനല്‍ പ്രവൃത്തിക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: