കൊച്ചി : മോന്സന് മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലുള്ള ചിലതെല്ലാം വ്യാജമാണെന്ന് പുരാവസ്കു വകുപ്പ്. കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആവശ്യപ്രകാരം നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിനായാണ് ഇത്. പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങി മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജമാണ്. അതേസമയം ശബരിമല ചെമ്പോലയില്‍ വിശദമായ പരിശോധന വേണമെന്നും പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
മോന്‍സന്റെ മ്യൂസിയത്തില്‍ നിന്നും കണ്ടെടുത്ത പുരാവസ്തുക്കളില്‍ ചിലതിനൊന്നും കാലപ്പഴക്കമില്ല. യാതൊരു മൂല്യവും ഇല്ലാത്ത വസ്തുക്കളാണ് പഴക്കം ചെന്ന ഏറെ വിലമതിക്കുന്നവയുമാണെന്ന് മോന്സന് പ്രചരിപ്പിച്ചത്. എന്നാല്‍ ശേഖരത്തിലുള്ള കൂടുതല്‍ വസ്തുക്കള്‍ ഇനിയും പരിശോധിക്കാനുണ്ട്. ഇവയൊക്കെ പരിശോധിച്ചു വരികയാണെന്നും പുരാവസ്തു വകുപ്പ് അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: