തൃശ്ശൂര്‍: ഭരണഘടനാദിനമായ നാളെ മുതല്‍ അംബേദ്കറുടെ മഹാപരിനിര്‍വ്വാണ്‍ ദിനമായ ഡിസംബര്‍ ആറു വരെ ‘സംവിധാന്‍ ഗൗരവ് അഭിയാന്’ ആചരിക്കുമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അറിയിച്ചു.
12 ദിവസങ്ങളിലായി സംവിധാന്‍ ഗൗരവ് യാത്ര, പദയാത്ര കോളനി സമ്പര്‍ക്ക യാത്ര, സൈക്കിള്‍ റാലി, പട്ടികജാതി കോളനികളില്‍ സ്വച്ഛ്ഭാരത്, പട്ടികജാതി ഹോസ്റ്റല്‍ സന്ദര്‍ശനം, ശുചീകരണം, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ പട്ടികജാതി കുടുംബങ്ങളെ ചേര്‍ക്കല്‍ തുടങ്ങിയ പരിപാടികള്‍ ഇതോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിക്കും.
‘അംബേദ്കറും നരേന്ദ്ര മോദി സര്‍ക്കാരും’ വിഷയത്തില്‍ നാളെ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കും. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, തൃശ്ശൂരില്‍ പത്മശ്രീ എം.കെ. കുഞ്ഞോന് മാസ്റ്റര്‍, കോഴിക്കോട് പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജയകുമാര്‍ കാംഗെ, ആലപ്പുഴയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുധീര്‍ എന്നിവര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡിസം. ആറിന് സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളിലും അംബേദ്കര്‍ സമാധി പരിപാടികള്‍ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാബു, ജില്ലാ പ്രസിഡന്റ് വി.സി. ഷാജി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: