ഹൈദരാബാദ്: ആന്ധ്രയില്‍ ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം പുനര്‍ക്രമീകരിച്ചു. ആന്ധ്രാ പ്രദേശിൽ വിജയവാഡ ഡിവിഷനിലെ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ഗുഡൂർ – വിജയവാഡ, പഡുഗപാടു – നെല്ലൂർ സെക്ഷനുകളിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടതായി ദക്ഷിണ മധ്യ റെയിൽവേ അറിയിച്ചു. നാളെ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന ഏഴു ട്രെയിനുകള്‍ റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നും റെയില്‍വെ അറിയിച്ചു.
റദ്ദാക്കിയവ:
- ട്രെയിൻ നമ്പർ 22670 പട്ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് 2021 നവംബർ 23-ന് പൂർണ്ണമായും റദ്ദാക്കി
- ട്രെയിൻ നമ്പർ 12626 ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ പ്രതിദിന കേരള സൂപ്പർഫാസ്റ്റ് 2021 നവംബർ 23-ന് പൂർണമായും റദ്ദാക്കി
- ട്രെയിൻ നമ്പർ 13351 ധൻബാദ് ജംഗ്ഷൻ-ആലപ്പുഴ പ്രതിദിന എക്സ്പ്രസ് 2021 നവംബർ 22-ന് പൂർണമായും റദ്ദാക്കി.
- ട്രെയിൻ നമ്പർ 12665 ഹൗറ – കന്യാകുമാരി പ്രതിവാര സൂപ്പർഫാസ്റ്റ് 2021 നവംബർ 22-ന് പൂർണ്ണമായും റദ്ദാക്കി
- ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് 2021 നവംബർ 22-ന് പൂർണ്ണമായും റദ്ദാക്കി.
- ട്രെയിൻ നമ്പർ 17236 നാഗർകോവിൽ ജംഗ്ഷൻ – കെഎസ്ആർ ബെംഗളൂരു പ്രതിദിന എക്സ്പ്രസ് 2021 നവംബർ 22-ന് പൂർണമായും റദ്ദാക്കി.
- ട്രെയിൻ നമ്പർ 22642 ഷാലിമാർ – തിരുവനന്തപുരം സെൻട്രൽ ദ്വൈവാര സൂപ്പർഫാസ്റ്റ്, 2021 നവംബർ 21-ന് പൂർണ്ണമായും റദ്ദാക്കി.
വഴി തിരിച്ചു വിട്ടവ:
- 2021 നവംബർ 20 ശനിയാഴ്ച തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 22641 തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, . , കാട്പാടി ജംഗ്ഷൻ – പകല ജംഗ്ഷൻ . – ധർമവാരം ജംഗ്ഷൻ . – ധോൻ ജംഗ്ഷൻ – നന്ദ്യാൽ ജംഗ്ഷൻ – ഗുണ്ടൂർ ജംഗ്ഷൻ . – വിജയവാഡ ജംഗ്ഷൻ വഴി തിരിച്ചുവിട്ടു.
- 2021 നവംബർ 20 ശനിയാഴ്ച ഹൗറയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 22877 ഹൗറ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര അന്ത്യോദയ എക്സ്പ്രസ് . കൃഷ്ണ കനാൽ ജംഗ്ഷൻ– ഗുണ്ടൂർ ജംഗ്ഷൻ. – നന്ദ്യാൽ ജംഗ്ഷൻ. – ധർമവാരം ജംഗ്ഷൻ– യെലഹങ്ക ജംഗ്ഷൻ. – ജോലാർപേട്ട വഴി തിരിച്ചുവിട്ടു.
ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ഇപ്പോഴും ശക്തമായ മഴ തുടര്‍ന്ന് പ്രദേശങ്ങളിലെ താഴ്ന്ന മേഖലകളിലുള്ള വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടങ്ങള്‍ തകര്‍ന്നും മഴക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 33 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. തിരുപ്പതി ക്ഷേത്ര പരിസരത്ത് ഇപ്പോഴും വെള്ളപ്പൊക്കം രൂക്ഷമാണെന്നും അധികൃതര്‍ അറിയിച്ചു.
15000 ത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുകയാണ്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: