തിരുവനന്തപുരം: മന്ത്രി ശിവന്‍കുട്ടിയും സിപിഎം നേതാക്കളും ഉള്‍പ്പെട്ട നിയമസഭാ കയ്യാങ്കളി കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന് എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയ തിരുവനന്തപുരം സിജെഎം കോടതി എല്ലാവരോടും ഇന്ന് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതികളാരും ഹാജരാകില്ലായെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികള്‍ ഹാജരായാല്‍ കുറ്റപത്രം ഇന്ന് തന്നെ വായിച്ച് കേള്‍പ്പിയ്ക്കും. വിടുതല്‍ ഹര്‍ജി തള്ളിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കം. നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടതിന്റെ ആറാം വാര്‍ഷികത്തിലാണ് വിചാരണ ആരംഭിക്കുന്നത്. കേസില്‍ നിരപരാധികളാണെന്നും കെട്ടിചമച്ച കുറ്റപത്രം തള്ളികളയണമെന്നുമായിരുന്നു പ്രതികളുടെ വാദം.
നിയമസഭയില്‍ കൈയാങ്കളി നടന്നതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തവയാണ്. വാച്ച് ആന്റ് വാര്ഡന്മാരുമായി തര്‍ക്കം മാത്രമാണുണ്ടായത്. അന്ന് സംഘര്‍ഷമുണ്ടായപ്പോള്‍ ഒപ്പമുണ്ടായിരുന്ന തോമസ് ഐസക്കിനെയും സുനില്‍കുമാറിനെയും കെ.സത്യനെയും പ്രതിയാക്കാതെ തങ്ങളെ മാത്രം പ്രതിയാക്കി. ജനപ്രതികളെ സാക്ഷികളാക്കാതെ വാച്ച് ആന്റ് വാ!ര്ഡന്മാരെ മാത്രമാണ് സാക്ഷിയാക്കിയെന്നുമുള്ള പ്രതികളുടെ എല്ലാവാദങ്ങളും കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: