പാരീസ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിക്ക്് ലീഗ് വണ്ണില്‍ ആദ്യ ഗോള്‍. നാന്റസിനെതിരായ മത്സരത്തിലാണ് മെസി ഗോള്‍ അടിച്ചത്. ഈ ഗോളിന്റെ മികവില്‍ പാരീസ് സെന്റ് ജര്‍മ്മന്‍ (പിഎസ്ജി) ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് നാന്റസിനെ പരാജയപ്പെടുത്തി.
കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുള്ളപ്പോഴാണ് ലയണല്‍ മെസി ഗോള്‍ നേടിയത്. ബോക്സിന് പുറത്തു നിന്ന് മെസി ഇടതുകാല്‍കൊണ്ട് തൊടുത്തുവിട്ട ഷോട്ട് നാന്റസിന്റെ വലയില്‍ കയറി. ബാഴ്സലോണയില്‍ നിന്ന്് പിഎസ്ജിയിലേക്ക് ചേക്കേറിയ മെസിയുടെ ഫ്രഞ്ച് ലീഗിലെ ആദ്യ ഗോളാണിത്.
കളിയുടെ രണ്ടാം മിനിറ്റില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഗോള്‍ നേടി പിഎസ്ജിയെ മുന്നിലെത്തിച്ചു. എന്നാല്‍ 76-ാം മിനിറ്റില്‍ നാന്റസിന്റെ കോളോ ഗോള്‍ മടക്കി. 81-ാം മിനിറ്റില്‍ നാന്റസ് താരം അപന് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ പിഎസ്ജി 2-1 ന് മുന്നിലെത്തി. അവസാന നിമിഷങ്ങളില്‍ മെസിയും ലക്ഷ്യം കണ്ടതോടെ പിഎസ്ജി 3-1 ന് ജയിച്ചുകയറി. ഈ വിജയത്തോടെ 14 മത്സരങ്ങളില്‍ 37 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മറ്റൊരു മത്സരത്തില്‍ റെന്നെസ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മോണ്ട്പില്ലറെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: