അഹമ്മദാബാദ് ; ഗുജറാത്തിലെ ബറൂച്ചില്‍ ഭൂമി വില്ക്കാന് ഹിന്ദുക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദവും പ്രലോഭനവും. ഗുജറാത്തില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കി മാറ്റാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണിതെന്ന് പറയുന്നു.
ഇവിടെ ഹിന്ദു വിഭാഗത്തത്തെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കം നടക്കുന്നുവെന്ന് സംശയിക്കും വിധമാണ് ബറൂച്ചില്‍ ഭൂമി ഇടപാടുകള്‍ നടക്കുന്നത്. ടിവി 9 ആണ് സോണി ഫാലിയോയുടെ കഥ ഈയിടെ റിപ്പോര്‍ട്ട് ചെയ്തത്. ബറൂച്ചിലുള്ള വീട് എത്രയും വേഗം വിട്ടുപോകാനും വീടിന് ഇരട്ടി വിലയായ ഒരു കോടി രൂപ നല്‍കാമെന്നുമാണ് സോണി ഫാലിയോയ്ക്ക് ലഭിച്ച ഓഫര്‍.
വാസ്തവത്തില്‍ ഈ മേഖലയില്‍ വര്‍ഗ്ഗീയമായ ധ്രുവീകരണവും പുറത്തുനിന്നും ഈ ഉദ്ദേശത്തോടെ ആളുകള്‍ ഭൂമിയോ വീടോ വാങ്ങി ചേക്കേറുകയോ ചെയ്യുന്നത് മൂലം ബറൂച്ചിലെ സമുദായ സമനില നഷ്ടപ്പെടുന്നുവെന്ന് അധികൃതര്‍ക്ക് കാണിച്ചുകൊടുക്കാനാണ് സോണി ഫാലിയോ വീട് വില്‍ക്കുന്നതായ പരസ്യം പ്രസിദ്ധപ്പെടുത്തിയത്. ഉടനെ മോഹവില നില്‍കി ഭൂമി ഏറ്റെടുക്കാന്‍ വിരുദ്ധ സമുദായത്തില്‍ നിന്നുള്ള ആളുകളെത്തി. ഇവിടെ പ്രശ്നബാധിത പ്രദേശ നിയമം 1991 നടപ്പാക്കണമെന്നാണ് സോണി ഫാലിയോ ആവശ്യപ്പെടുന്നത്.
1985ലെ അഹമ്മദാബാദ് വര്‍ഗ്ഗീയ കലാപത്തിന് ശേഷം പലരും ഭയപ്പാട് മൂലം ഭൂമിയും വീടും വിറ്റ് തങ്ങളുടെ സമുദായക്കാര്‍ കൂടുതലായുള്ള സ്ഥലങ്ങളിലേക്ക് മാറിപ്പോകുന്ന പതിവുണ്ടായിരുന്നു. ഇത് ഇല്ലാതാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ 1991ല്‍ ഗുജറാത്ത് പ്രശ്നബാധിത പ്രദേശ നിയമം എന്ന പേരില്‍ നിയമമുണ്ടാക്കി. ഭയപ്പാട് മൂലം സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത ഭൂമി, വീട് വില്പന ഒഴിവാക്കലാണ് ലക്ഷ്യം. വര്‍ഗ്ഗീയമായ ചേരിതിരിവ് കൂടുതലായുണ്ടാക്കുന്ന വിധം ഒരു പ്രദേശത്ത് ഒരു പ്രത്യേക മതക്കാര്‍ തിങ്ങിജീവിക്കുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ ആ പ്രദേശത്തെ സര്‍ക്കാര്‍ പ്രശ്ന ബാധിത പ്രദേശമായി പ്രഖ്യാപിക്കും. അവിടെ പിന്നെ ഭൂമി,വീട് വില്പനയ്ക്ക് നിയന്ത്രണങ്ങളുണ്ട്. വര്‍ഗ്ഗീയ ദുരുദ്ദേശത്തോടെയാണോ വില്പനയും വാങ്ങലും എന്ന് കളക്ടറും പൊലീസ് മേധാവിയും ജില്ലാ മജിസ്ട്രേറ്റും അന്വേഷണം നടത്തിയ ശേഷം മാത്രമേ ഭൂമിയിടപാടിന് അനുമതി നല്‍കാവൂ.
ബറൂച്ചിലെ ഹാതികാനി മേഖലയിലെ മറ്റൊരു ഹിന്ദു കുടുംബത്തിലെ അംഗവും ഇതിന് സമാനമായ അനുഭവം ടിവി 9 ഓട് പങ്കുവെച്ചു. എത്ര രൂപയ്ക്ക് വീട് വില്‍ക്കാം എന്നായിരുന്നു അപരിചതന്റെ ഫോണ്‍ കാള്‍ വഴിയുള്ള ചോദ്യം. 75 ലക്ഷം പറഞ്ഞപ്പോള്‍ ഒരു കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
വീട് വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്യുന്ന ഹിന്ദുക്കള്‍ വലിയ വിലയുടെ വാഗ്ദാനങ്ങള്‍ വിദേശരാജ്യങ്ങളിൽ നിന്നുപോലും എത്തുന്നുണ്ട്. ഇത് പതിവായതോടെയാണ് ഹിന്ദുക്കള്‍ക്കെതിരായ ഗൂഡനീക്കമാണിതെന്ന സംശയം ശക്തമായത്. വാങ്ങുന്നവരില്‍ പലരും മുസ്ലിങ്ങളാണ്.
പരസ്യം കൊടുക്കുന്നവരുടെ ഫോണിലേക്ക് വിദേശകാളുകള് എത്തുന്ന പ്രവണത ബറൂച്ചിൽ തുടര്‍ച്ചയായി നടക്കുകയാണ്. ഇരട്ടി വില പോലും ചിലര്‍ വീടിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഭൂമിയോ വീടോ വില്ക്കാന് പരസ്യം നല്‍കാത്തവര്‍ക്കും വിദേശത്ത് നിന്നും ഫോണ്‍കാളുകള്‍ ലഭിക്കുന്നുണ്ട്. മുസ്ലീമാണെന്നും വീട് വാങ്ങാൻ താത്പര്യമുണ്ടെന്നും പറഞ്ഞാണ് ഫോൺ കോളുകൾ എത്തുന്നത്. വാട്സ്ആപ്പ് വഴിയും ചിലര്‍ ബന്ധപ്പെടുന്നു. ഇരട്ടി വിലതരാം എത്രയും പെട്ടെന്ന് അവിടെ നിന്നും ഒഴിഞ്ഞുമാറണമെന്നാണ് ആവശ്യം.
ഹിന്ദുക്കളെ മുഴുവനായി നീക്കം ചെയ്യാനുള്ള രാജ്യവിരുദ്ധ ശക്തികളുടെ തന്ത്രങ്ങളാണോ ഇതെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം ബറൂച്ചിൽ നിന്നും മതപരിവർത്തനത്തിന് ശ്രമിച്ച റാക്കറ്റിലെ അംഗങ്ങളെ പിടികൂടിയതും സംശയം ബലപ്പെടുത്തുന്നു. നൂറോളം വനവാസികളെ ഇസ്ലാമിലേക്ക് മതംമാറ്റിയ സംഭവത്തിൽ കഴിഞ്ഞ ദിവസം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിർബന്ധിത മതപരിവർത്തനം നടത്താൻ ഇവർക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് 9 പേർക്കെതിരെയാണ് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: