തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബസ്സുടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം. ധാരണയായതിനാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടും. എന്നാല്‍ വര്‍ധന എത്ര ശതമാനം, എന്ന് മുതല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായില്ല. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 രൂപയായും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് ആറു രൂപയായും ഉയര്‍ത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. മിനിമം ചാര്‍ജ് 10 രൂപയാക്കാന്‍ ഏകദേശ ധാരണയുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിലും ധാരണയായിട്ടില്ല.
ബസ്സുടമകള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ലെന്ന് യോഗത്തിനു ശേഷം ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് പഠനം നടത്തിയ രാമചന്ദ്രന് കമ്മിഷന് നേരത്തേ റിേപ്പാര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ കമ്മിഷനുമായി ചര്‍ച്ച നടത്തിയിട്ടേ ചാര്‍ജ് വര്‍ധിപ്പിക്കൂ. കഴിഞ്ഞ തവണത്തെ വര്‍ധനയില്‍ ഫെയര്‍ സ്റ്റേജിലെ ഉത്തരവില്‍ ചില അപാകങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഓരോ സ്റ്റേജിലെയും വര്‍ധന സംബന്ധിച്ച വ്യക്തത വരുത്തണം. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഉടന്‍ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബസ്സുടമകളുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി സംഘടനാ പ്രതിനിധികളായ ലോറന്‍സ് ബാബു, ജി. ഗോകുല്‍ദാസ്, ഗോപിനാഥന് എന്നിവരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റിയും രൂപീകരിച്ചു. ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളിലെ നികുതി ഒരു ക്വാര്‍ട്ടര്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ശേഷമുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊടുക്കുകയും ചെയ്തു. ബസ് നിരക്ക് വിര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതോടെ ഓട്ടോറിക്ഷാ നിരക്കും ടാക്സി നിരക്കും ഉടന്‍ വര്‍ധിപ്പിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: