തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രത്തിന് വേണ്ടിയെന്ന് സുരേഷ് ഗോപി എംപി. നിയമങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് വീഴ്ചയാണ്. കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കി എന്ന വാദം ബാലിശമാണെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
ഗുരു നാനാക്ക് ജയന്ത്രി ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാനം പ്രഖ്യാപനം നടത്തിയത്. ‘സത്യസന്ധവും പരിശുദ്ധവുമായ ഹൃദയത്തോടെയാണ് ഞാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. കര്‍ഷകരെ ബോധ്യെപ്പെടുത്താന് ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ചില വിഭാഗം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലയെന്നതിനര്ത്ഥം ഞങ്ങളുടെ പരിശ്രമത്തില്‍ ചില പോരായ്മകള്‍ ഉണ്ടായിരുന്നിരിക്കണമെന്നതാണ്’ മോദി വെള്ളിയാഴ്ച രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: