വര്‍ക്കല: 89ാമത് ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 15 മുതല്‍ 2022 ജനുവരി 5 വരെ നടക്കും. തീര്‍ഥാടന പരിപാടികള്‍ നടത്തുന്നതിനായി ചേര്‍ന്ന ആലോചനാ യോഗത്തിലാണ് തീരുമാനം. തീര്‍ഥാടന ദിവസങ്ങളിലെ സമ്മേളനങ്ങള്‍ 20 മുതല്‍ ആരംഭിക്കും. ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ഥാടന പദയാത്രകള്‍ പ്രഭാതത്തില്‍ ആരംഭിച്ച് സായാഹ്നത്തില്‍ എത്തുന്ന വിധത്തില്‍ ഒരു പകല്‍ മാത്രമുള്ളതായി നടത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ധര്‍മപതാക കോട്ടയം നാഗമ്പടം മഹാദേവ സന്നിധിയില്‍ നിന്നും കൊടിക്കയര്‍ ചേര്‍ത്തലയില്‍ നിന്നും ആഘോഷപൂര്‍വം എത്തിക്കും. വിദേശരാജ്യങ്ങളില്‍ തീര്‍ഥാടന സന്ദേശം എത്തിക്കുന്നതിനായ് അന്താരാഷ്ട്ര തീര്‍ഥാടന വിളംബര കമ്മറ്റിക്ക് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്, സ്വാമി വിശുദ്ധാനന്ദ, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍. സോമന് എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. ശിവഗിരി മഠത്തിലെ സന്ന്യാസിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, എം.എ. യൂസഫലി, എം. ചന്ദ്രദത്തന്, വെള്ളാപ്പള്ളി നടേശന്, ഗോകുലം ഗോപാലന്, അടൂര്‍ പ്രകാശ് എംപി, അഡ്വ. വി. ജോയ് എംഎല്‍എ, കെ. ബാബു എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി എന്നിവരാണ് രക്ഷാധികാരികള്‍. ചെയര്‍മാനായി എം.ഐ. ദാമോദരന്‍, വര്‍ക്കിങ് ചെയര്‍മാനായി ബാബുരാജ് ബഹറിന്‍, ജനറല്‍ കണ്‍വീനറായി ചന്ദ്രബാബു മുംബൈ എന്നിവരെയും നിശ്ചയിച്ചു.
തീര്‍ഥാടന സംഘാടക സമിതിക്കും ഇരുപത്തഞ്ചോളം സബ്കമ്മറ്റികള്‍ക്കും രൂപം നല്കി. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിലാണ് ശിവഗിരി മഠത്തില്‍ തീര്‍ഥാടന ആലോചനാ യോഗം നടന്നത്. ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി പരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ആത്മപ്രസാദ്, സ്വാമി അന്നപേഷാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ശങ്കരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, അടൂര്‍ പ്രകാശ് എംപി, വി. ജോയ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി, ജില്ലാ പഞ്ചായത്തംഗം ഗീത നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: