ഗുവാഹത്തി: നാര്‍ക്കോ ജിഹാദുമായി ബന്ധപ്പെട്ട് ആസാമില്‍ പോലീസിന്റെ വ്യാപക പരിശോധന. വിവിധയിടങ്ങളില്‍ നിന്ന് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. നാര്‍ക്കോ ജിഹാദ് ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ബംഗ്ലാദേശില്‍ നിന്നടക്കം മയക്കുമരുന്ന് എത്തിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു വ്യാപക പരിശോധന.
കരിംഗഞ്ച് ജില്ലയില്‍ നിന്നാണ് കൂടുതല്‍ മയക്കുമരുന്ന് ഉത്പന്നങ്ങള്‍ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ജില്ലയില്‍ വേതര്ബന്ദ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ 1,00,000 മയക്കുമരുന്ന് ഗുളികകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. വിപണിയില്‍ മൂന്ന് കോടിയോളം രൂപ വിലവരുന്നതാണിതെന്ന് പോലീസ് പറഞ്ഞു.
ത്രിപുര സ്വദേശി കമല്‍ ഹൊക്യുയില് നിന്ന് ഏഴ് കിലോ മയക്കുമരുന്ന് പിടികൂടി. നിരവധി തവണ ഇയാള്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നവംബര്‍ അഞ്ചിന് രാത്തബരി പാതര്കന്ദി മേഖലയില്‍ നിന്ന് 1,00,000 ലഹരി ഗുളികളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: