കോഴിക്കോട് : മുസ്ലിം ലീഗ് ഭരിക്കുന്ന എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ പറയുന്നത് അനുസസരിച്ച് കേസെടുക്കാനാവില്ലെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ടും നിലവില്‍ സര്‍ക്കാരിന്റെ മുന്നില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ സഹകരണവകുപ്പിനെതിരെ ഒരു റിപ്പോര്‍ട്ടും നിലവില്‍ സര്‍ക്കാരിന് മുന്നിലില്ല. ജലീലിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ സാധിക്കില്ല. മാധ്യമവാര്‍ത്തകള്‍ തെളിവായി എടുക്കാനാവില്ല. എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ പ്രത്യേക അന്വേഷണത്തിന് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്. സഹകരണ രജിസ്ട്രാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കിയ ശേഷം നടപടിയെടുക്കും.
വസ്തുതാപരമായ രേഖകള്‍ കിട്ടിയാലേ നടപടിയെടുക്കാനാവൂവെന്ന് അറിയിച്ച മന്ത്രി ജലീലിന്റെ പ്രസ്താവനകളെ തള്ളി. 65ാം വകുപ്പ് അനുസരിച്ച് രണ്ട് തവണ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് രണ്ടും കോടതി സ്റ്റേ ചെയ്തു. അതിനാല്‍ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാനായിട്ടില്ല.
അതേസമയം അന്വേഷണത്തിനെതിരെയുള്ള സ്റ്റേ ഒന്നരമാസം മുമ്പ് സ്റ്റേ നീക്കി കോടതി ഉത്തരവിറക്കിയിട്ടുണ്ട്. എന്നിട്ടും ഭരണസമതിയെ പിരിച്ചുവിടാനോ അന്വേഷണം നടത്താനോ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ കേസില്‍ ഒത്തുകളിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ചുമതലയുള്ള ജോയിന്റ് രജിസ്ട്രാര്‍ നിര്‍ബന്ധിത അവധിയിലാണ്. ആരോപണങ്ങളില്‍ നിന്നും ബാങ്കിനെ സംരക്ഷിക്കുനന്തിനായുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: