തിരുവനന്തപുരം: ഗുരുപൂര്‍ണിമയ്ക്ക് ആരംഭിച്ച് ദിനവും ഓരോ ശ്ലോകംവീതം ഒന്നര ലക്ഷത്തോളം പേര് പഠിച്ചുകൊണ്ടിരിക്കുന്ന സൗന്ദര്യലഹരീ ഉപാസനാ യജ്ഞത്തിന്റെ സമര്‍പ്പണം ഇന്ന്. ആറ്റുകാല്ദേവീക്ഷേത്രത്തില് വൈകിട്ട് 4നാണ് പരിപാടി. ശൃംഗേരി മഠത്തിന്റെ ഉപപീഠമായ മൈസൂര്‍ യാദത്തൂര്‍ മഠത്തിന്റെ പീഠാധിപതി ശങ്കരഭാരതി മഹാസ്വാമി പങ്കെടുക്കും.
നവംബര്‍ 11ന് ഗണപതിവട്ടം വഴി കേരളത്തിലെത്തിയ സ്വാമി കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം, പാലക്കാട് ചിന്മയതപോവനം, വെളിയനാട് ആദിശങ്കരനിലയം, അമൃതപുരി, കൊല്ലം, ശിവഗിരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. സമര്‍പ്പണ പരിപാടിക്കു മുന്നോടിയായി മണക്കാട് ചിന്മയ പദ്മനാഭത്തില്‍ ഇന്ന് 11ന് സന്ന്യാസിസഭ നടക്കും. നാളെ 10ന് പൗരപ്രമുഖരുടെ സമ്മേളനം. തുടര്‍ന്ന് കരമന സംസ്കൃതഗ്രാമ സന്ദര്‍ശനം. 21ന് രാവിലെ ശ്രീശങ്കരാചാര്യജന്മഭൂമിയായ കാലടി സന്ദര്‍ശിച്ച് കോഴിക്കോട് വഴി മൈസൂരിലേക്ക് മടങ്ങും.
സമര്‍പ്പണ പരിപാടിയില്‍ പ്രമുഖ ആശ്രമങ്ങളിലെ 20 ഓളം സന്ന്യാസിവര്യന്മാര് പങ്കെടുക്കും. ലോകം മുഴുവനുള്ള ഒന്നര ലക്ഷത്തോളം ഉപാസകര്‍ ഇന്ത്യന്‍ സമയം 4 മുതല്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും 37 രാജ്യങ്ങളിലുമുള്ള പ്രമുഖ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലുമായി ആയിരത്തിലധികം വേദികളില്‍ ഈ സമയം ശങ്കരാചാര്യ സ്വാമി രചിച്ച സൗന്ദര്യലഹരിയിലെ നൂറു ശ്ലോകങ്ങളുടെയും പാരായണം നടക്കും. കേരളത്തിലെ എല്ലാ ആശ്രമങ്ങളുടെയും ആധ്യാത്മികകേന്ദ്രങ്ങളുടെയും കൂട്ടായ്മയായി രൂപീകൃതമായ സൗന്ദര്യലഹരീ ഉപാസനാമണ്ഡലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശ്രീശങ്കരകൃതവും ശിവശക്തിസ്വരൂപിണിയായ മഹാദേവിയുടെ മന്ത്രസമാനമായ 100 ശ്ലോകങ്ങളടങ്ങുന്ന സൗന്ദര്യ ലഹരി ആചാര്യന്മാരില് നിന്നും നേരിട്ട് പഠിക്കുന്ന അധ്യയനലഹരി സെപ്തംബര്‍ 8 നാണ് തുടങ്ങിയത്.
തത്സമയ സ്ട്രീമിങ് വൈകുന്നേരം നാല് മണി മുതൽ. ഈ ലിങ്ക് സന്ദർശിക്കുക https://youtu.be/lixTIRTjZ-g
കൂടുതൽ വായനയ്ക്ക് : https://www.janmabhumi.in/news/samskriti/soundaryalahari-upasana-yajna-thousands-studied-adi-shankara
പ്രതികരിക്കാൻ ഇവിടെ എഴുതുക: