ന്യൂദല്‍ഹി: രാജ്യത്ത് ആദ്യമായി പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളുടെ എണ്ണം ഭാഗികമായി കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണത്തെ മറികടന്നു. ‘ജനപങ്കാളിത്തം’, ‘സര്‍ക്കാരിന്റെ സമഗ്ര സമീപനം’, സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച പ്രതികരണം നേടിയ ‘ഹര് ഘര്‍ ദസ്തക്’ പ്രചാരണം എന്നിവയാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,82,042 വാക്സിന് ഡോസുകള്‍ നല്‍കിക്കൊണ്ട് ഇന്നലത്തെ താല്‍ക്കാലിക റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തൊട്ടാകെ 113.68 കോടി (1,13,68,79,685) ഡോസ് നല്‍കിയിട്ടുണ്ട്. 1,16,73,459 സെഷനുകളിലൂടെയാണ് ഈ നേട്ടം സാധ്യമായത്. ഇതില്‍ 75,57,24,081 ഡോസുകള്‍ ആദ്യ ഡോസായും, 38,11,55,604 ഡോസുകള്‍ രണ്ടാം ഡോസായും ആണ് നല്‍കിയത്. ഇതോടെ, രണ്ട് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളുടെ എണ്ണം (38,11,55,604) ഒരു ഡോസ് ലഭിച്ചവരെക്കാള്‍ (37,45,68,477) കൂടുതലെത്തി.
രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ടാമത്തെ വാക്സിന് ഡോസ് എടുക്കാന്‍ മുന്നോട്ട് വരാനും സ്വന്തം കുടുംബത്തിലും സമൂഹത്തിലും ഉള്ളവരെ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: