തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ വര്‍ദ്ധന. കുറഞ്ഞത് പത്ത് ശതമാനം വര്‍ദ്ധിക്കുമെന്നാണ് കണക്ക്. അഞ്ച് വര്‍ഷത്തേക്കുള്ള പുതിയ വൈദ്ധ്യുതി നിരക്ക് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ എത്തും. നിരക്കുവര്‍ദ്ധനയ്ക്ക് വേണ്ടിയുള്ള താരീഫ് പെറ്റിഷന്‍ ഡിസംബറിന് മുന്നേ നല്കാന് വൈദ്യുതി ബോര്‍ഡിനോടു നിര്‍ദേശിച്ചിട്ടുണ്ട്. അതിനു ശേഷം റഗുലേറ്ററി കമ്മിഷന് ഹിയറിങ് നടത്തി അന്തിമ തീരുമാനമെടുക്കും.
നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും അതിനാൽ നിരക്ക് വർധന പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. റഗുലേറ്ററി കമീഷനോട് നിരക്ക് വർധന ആവശ്യപെടും. എത്ര രൂപ കൂട്ടണമെന്ന് ബോർഡ് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി നിരക്ക് നിര്‍ണയിക്കാനുള്ള കരടിന്റെ നയത്തില്‍ ഉള്‍പ്പെടുത്തിയ വിവാദനിര്‍ദേശങ്ങള്‍ അന്തിമ നയത്തില്‍ നിന്ന് റെഗുലേറ്ററി കമ്മീഷന് ഒഴിവാക്കിയിരുന്നു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീരുമാനം. 2019 ജൂലൈ എട്ടിനാണ് ഇതിനുമുന്‍പു നിരക്ക് കൂട്ടിയത്. അതിനുപുറമെയാണ് നിരക്ക് പുതുക്കി നിശ്ചയിക്കാനുള്ള കരടു മാര്‍ഗ വ്യവസ്ഥകള്‍ റഗുലേറ്ററി കമ്മിഷന് പിന്‍വലിച്ചത്.
കെ.എസ്.ഇ.ബി.യെക്കാള്‍ വിലകുറച്ച് വില്ക്കാന് ലൈസന്‍സികള്‍ക്ക് അനുവാദം നല്‍കുന്നതായിരുന്നു കരട് നയം. ഇത് വാണിജ്യവ്യവസായ മേഖലകളും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, സ്വകാര്യ ലൈസന്‍സികളെ പ്രോത്സാഹിപ്പിക്കാനാണിതെന്നും സര്‍ക്കാരിന്റെ രാഷ്ട്രീയതാത്പര്യത്തിനു വിരുദ്ധമാണെന്നും പ്രതിപക്ഷവും വാദിച്ചിരുന്നു. വൈദ്യുതി സ്വകാര്യവത്കരണത്തിനെതിരേ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയതിനുശേഷമാണ് ഈ കരടുനയം വന്നത്.
അധിക വൈദ്യുതി സംസ്ഥാനത്തിനു പുറത്തേക്കു വില്ക്കുന്നതിനു പകരം,പുറത്തുനിന്നു വൈദ്യുതി കൊണ്ടുവരുന്ന ഹൈടന്‍ഷന്‍, എകസ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയവയില്‍ പെടുന്നു. കെഎസ്ഇബി ജീവനക്കാരുടെ എണ്ണം 33,000 ആയതിനാല്‍ ചെലവ് ആനുപാതികമായി കൂട്ടണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കേസുകള്‍ പിന്‍വലിച്ചശേഷം പുതിയ അപേക്ഷ നല്കിയാല് ആവശ്യം പരിഗണിക്കുമെന്ന് കമ്മിഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: