മുംബൈ: ത്രിപുര കലാപത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ കലാപം ആരംഭിച്ചതെന്ന് ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ് ആരോപിച്ചു.
ത്രിപുരയിലെ കലാപത്തില്‍ ഹിന്ദുക്കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് മഹാരാഷ്ട്രയിലെ അമരാവതിയിലും നാന്ദെദിലും കലാപം നടത്താന്‍ തീവ്രവാദികള്‍ക്ക് പ്രചോദനമായത്- ത്രിപുരയിലെ കലാപത്തെക്കുറിച്ച് വ്യാപകമായി വ്യാജവാർത്ത പ്രചരിപ്പിക്കപ്പെട്ടുവെന്നും ഫഡ്നാവിസ് പറഞ്ഞു. അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണമായിരുന്നുവെന്നും ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. 2012ൽ മഹാരാഷ്ട്രയിലെ ആസാദ് മൈതാനത്ത് റാസ അക്കാഡമി സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ കലാപത്തോടാണ് അമരാവതി, മാലേഗാവ് സംഭവങ്ങളെ ഫഡ്നവിസ് താരതമ്യം ചെയ്തത്.
അമരവാതിയിലെയും മാലേഗാവിലെയും സംഭവങ്ങൾ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. കലാപം പടരുന്നതറിഞ്ഞിട്ടും നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചില്ല. അമരാവതി കലാപത്തെ സർക്കാർ സ്പോൺസേഡ് കലാപമാണെന്നും ബിജെപി വിശേഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: