നാഗപൂര്‍: മഹാരാഷ്ട്രയില്‍ അമരാവതി, നാന്ദെദ്, മാലെഗാവോണ്‍, യവത്മാള്‍, വാഷിം പ്രദേശങ്ങളില്‍ കല്ലേറും അക്രമവും അഴിച്ചുവിട്ടതിന് നേതൃത്വം നല്കിയ റാസ അക്കാദമിയെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുമെന്ന് വിഎച്ച് പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്‍ഡെ പറഞ്ഞു. നാഗ്പൂരിലെ ധന്തോലി പ്രദേശത്തെ വിഎച്ച്പി ഓഫീസില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റാസ അക്കാദമി എന്ന ഇസ്ലാമിക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് ഒടുവില്‍ അക്രമസാക്തമായത്. പിന്നീട് പ്രകടനത്തിലെ ചെറുപ്പക്കാര്‍ വിവിധമതസ്ഥര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് തള്ളിക്കയറി കല്ലെറിയുകയായിരുന്നു. നിവൃത്തിയില്ലാതെ പൊലീസ് അവര്‍ക്ക് നേരെ ലാത്തിവീശി.
പൊലീസ് ഇവരുടെ അക്രമങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വിഎച്ച്പി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിഎച്ച്പി സംഘം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണും. വെള്ളിയാഴ്ചത്തെ കല്ലേറില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അക്രമകാരികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം. – അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചത്തെ അക്രമത്തിന് ശേഷം ഈ പ്രദേശങ്ങളില്‍ നാല് ദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വ്യാജവാര്‍ത്തകളും ദുഷ്പ്രചാരണങ്ങളും ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: