ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്
ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്ത് വീണ്ടും വീണ്ടും വര്‍ധിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഹുറണ്‍ ഇന്ത്യ റിച്ച്ലിസ്റ്റിലെ ആദ്യ 10 പേര് ഇവരാണ്. അവരുടെ സമ്പത്ത് എത്രയെന്നും അറിയാം
1. മുകേഷ് അംബാനി
ആര്‍ഐഎല്‍, 7,18,000 കോടി
തുടര്‍ച്ചയായി 10ാം വര്‍ഷമാണ് അംബാനി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 7,18,000 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയുടെ സമ്പത്ത്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്ഥാപനങ്ങളില്‍ 57ാമതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജിയോയുടെ തേരോട്ടവും അംബാനിക്ക് കരുത്ത് പകരുന്നു.
2. ഗൗതം അദാനി
അദാനി ഗ്രൂപ്പ്, 5,05,900 കോടി
പുതിയ സമ്പന്നപട്ടികയില്‍ ഗൗതം അദാനി രണ്ടാമതെത്തിയിരിക്കുന്നു. അദാനി ഗ്രൂപ്പിന്റെ അധിപന്റെ സമ്പത്ത് 5,05,900 കോടി രൂപയാണ്. അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യം ഏകദേശം 9 ലക്ഷം കോടി രൂപ വരും. അദ്ദേഹത്തിന്റെ അഞ്ച് കമ്പനികളുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കവിയും.
3. ശിവ് നാടാര്‍
എച്ച്സിഎല്‍, 2,36,600 കോടി
എച്ച്സിഎല്ലിന്റെ ശിവ് നാടാറാണ് മൂന്നാം സ്ഥാനത്ത്. 67 ശതമാനം വര്‍ധനയാണ് ശിവ് നാടാറിന്റെ സമ്പത്തിലുണ്ടായിരിക്കുന്നത്. കോവിഡ് ആഘാതമൊന്നും ഏറ്റില്ല. 2020 ഡിസംബറില്‍ അവസാനിച്ച കലണ്ടര്‍ വര്‍ഷത്തില്‍ 10 ബില്യണ്‍ ഡോളര്‍ വരുമാനം കൈവരിച്ച മൂന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലൊന്ന് എച്ച്സിഎല്ലാണ്.
4. ഹിന്ദുജ ഗ്രൂപ്പ്
2,20,000 കോടി രൂപ
രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഇത്തവണ ഹിന്ദുജ കുടുംബം. 2,20,000 കോടി രൂപയാണ് ഹിന്ദുജ സഹോദരന്മാരുടെ സമ്പത്ത്. ഒരു വര്‍ഷത്തിനിടെ മൂല്യത്തിലുണ്ടായത് 53 ശതമാനം വര്‍ധനയാണ്.
5. എല്‍ എന്‍ മിത്തല്‍
ആര്‍സലര്‍ മിത്തല്‍
1,74,400 കോടി രൂപ
എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇത്തവണ എല്‍ എന്‍ മിത്തല്‍ സമ്പന്നരുടെ പട്ടികയില്‍ അഞ്ചാമതെത്തിയത്. 1,74,400 കോടി രൂപയാണ് സമ്പത്ത്. കണ്‍സ്ട്രക്ഷന്‍, അടിസ്ഥാനസൗകര്യം, പുനരുപയോഗ ഊര്‍ജം തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍.
6. സൈറസ് പൂനവാല
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ
1,63,700 കോടി രൂപ
കോവിഡ്19 വാക്സിന് ഉല്‍പ്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സാരഥിയാണ് സൈറസ് പൂനവാല. വാക്സിന്റെ ബലത്തില്‍ അദ്ദേഹത്തിന്റെ സമ്പത്തിലുണ്ടായത് 74 ശതമാനം വര്‍ധനയാണ്. ഇന്നത് 1,63,700 കോടി രൂപയിലെത്തി നില്ക്കുന്നു. 2020ലാണ് പൂനവാല ഹുറണ്‍ സമ്പന്ന പട്ടികയില്‍ ഇടം നേടുന്നത്.
7. രാധാകൃഷ്ണന് ദമാനി
അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്
1,54,300 കോടി രൂപ
പോയ വര്‍ഷത്തെ പോലെ ഏഴാം സ്ഥാനം നിലനിര്‍ത്താന്‍ രാധാകൃഷ്ണന് ദമാനിക്ക് സാധിച്ചു. 2017ലെ അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ഐപിഒക്ക് ശേഷം കമ്പനിയുടെ ഓഹരി വിലയിലുണ്ടായത് 500 ശതമാനത്തിലധികം വര്‍ധനയാണ്. ദമാനിയുടെ നേതൃത്വമാണ് സ്ഥാപനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്.
8. വിനോദ് ശാന്തിലാല്‍ അദാനി
അദാനി ഗ്രൂപ്പ്
1,31,600 കോടി രൂപ
1,31,600 കോടി രൂപയുടെ സമ്പത്തോടെ വിനോദ് ശാന്തിലാല്‍ അദാനിയാണ് സമ്പന്ന പട്ടികയില്‍ എട്ടാം സ്ഥാനത്ത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ദുബായ്, സിംഗപ്പൂര്‍, ജക്കാര്‍ത്ത നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ ബിസിനസ്.
9. കുമാര്‍ മംഗളം ബിര്‍ള
ആദിത്യ ബിര്‍ള ഗ്രൂപ്പ്
1,22,200 കോടി രൂപ
കുമാര്‍ മംഗളം ബിര്‍ളയും കുടുംബവുമാണ് ഹുറണ്‍ സമ്പന്ന പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്. 1,22,000 കോടി രൂപയാണ് സമ്പത്ത്. വിവിധ ബിസിനസ് സെഗ്മെന്റുകളില്‍ ബിര്‍ള ഗ്രൂപ്പ് മികച്ച പ്രകടനം നടത്തുന്നത് ഇദ്ദേഹത്തിന് ഗുണമായി.
10. ജയ് ചൗധരി
ഇസെഡ്സ്കെയിലര്
1,21,600 കോടി രൂപ
ക്ലൗഡ് സെക്യൂരിറ്റി സംരംഭമാണ് ജയ് ചൗധരിയുടേത്. 2007ല്‍ തുടങ്ങിയ സ്ഥാപനം നാസ്ഡക്കില് വരെ ലിസ്റ്റ് ചെയ്യപ്പെട്ടു. 2,81,000 കോടി രൂപയാണ് വിപണി മൂല്യം. ഇസെഡ്സ്കെയിലറിന്റെ വിപണി മൂല്യം 2,81,000 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: