ഇടുക്കി : വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി. സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. 142 അടിയാണ് അണക്കെട്ടിലെ റൂള്‍ കര്‍വ്.
ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
ജലനിരപ്പ് ഉയര്‍ന്നതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 900 ഘടയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 500 ഘനയടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. അങ്ങിനെയെങ്കില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് അധിക ജലം ഒഴുക്കി കളഞ്ഞേക്കും.
മുല്ലപ്പെരിയാറിലെ അണക്കെട്ടിന് സമാനമായ രീതിയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുന്നുണ്ട്. നിലവില്‍ 2398.76 ആണ് ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ ജലനിരപ്പ് 2398.74 അടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: