തിരുവനന്തപുരം: കോവിഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യയെ കാവിയുടുത്ത പശുവാക്കി ചിത്രീകരിച്ചുകൊണ്ടുള്ള അനൂപ് രാധാകൃഷ്ണന്റെ കാര്‍ട്ടൂണിന് അവാര്‍ഡ് നല്കി കേരള ലളിത കലാ അക്കാദമി. 2019-20 വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡിലാണ് അനൂപ് രാധാകൃഷ്ണന്റെ ദേശവിരുദ്ധ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വിവാദ കാര്‍ട്ടൂണിന് ലളിത കലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശം നല്കി പുരസ്കാരം നല്‍കിയത്.
എആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അനൂപ് രാധാകൃഷ്ണന് കടുത്ത മോദി വിരുദ്ധനാണ്. ഇദ്ദേഹത്തിന്റെ റിഎ്ര് വ്യൂ എന്ന പേരില്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുന്ന കാര്‍ട്ടൂണുകളില്‍ കടുത്ത മോദി വിരുദ്ധതയുണ്ട്. ഇപ്പോള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമതി സെക്രട്ടറി കൂടിയാണ്.
ഇടതുപക്ഷ വീക്ഷണത്തെ പിന്തുണയ്ക്കുന്ന ബിജെപി വിരുദ്ധ കാര്‍ട്ടൂണുകളാണ് ഇക്കുറി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ് നേടിയ ദിന്‍രാജിന്റെയും പ്രത്യേക ജൂറി പരാമര്‍ശം നേടിയ രതീഷ് രവിയുടെയും കാര്ട്ടൂണുകള് ഇന്ത്യയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നവയാണെന്ന് വിമര്‍ശനമുണ്ട്. ദിന്‍രാജിന്റെ രാജാ മഹാരാജ എന്ന കാര്‍ട്ടൂണില്‍ മോദിയെ രാജയായും പ്രജയെ ദരിദ്രനായും ചിത്രീകരിക്കുന്നു. എയറിന്ത്യയെ ടാറ്റയ്ക്ക് വിറ്റതിനെ വിമര്‍ശിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍.
രാജ്യവിരുദ്ധ കാര്‍ട്ടൂണുകള്‍ക്ക് അവാര്‍ഡ് നല്‍കിയതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിമര്‍ശിച്ചു. ഇന്ത്യ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: