ന്യൂദല്‍ഹി: ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം ടോക്കിയോ ഒളിംപിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി. ആര്. ശ്രീജേഷ് ഉള്‍പ്പടെ 12 പേര്‍ക്ക് സമ്മാനിച്ചു.
ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി നേടിയ രവി കുമാര്‍ ദഹിയ, ബോക്സിങില്‍ വെങ്കലം നേടിയ ലവ്ലിന ബോള്‍ഗൊഹെയിന്‍, പാരാലിമ്പ്യന്മാരായ അവനി ലേഖര, സുമിത് ആന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരാണ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം സ്വീകരീച്ചത്.
ക്രിക്കറ്റ് താരം ശിഖര്‍ ദവാന്‍, ബോക്സിങ് താരം സിംരന്ജിത് കൗര്‍, അര്‍പിന്ദര്‍ സിങ്, ഹോക്കി താരം മോനിക്ക തുടങ്ങി 35 താരങ്ങള്‍ അര്‍ജുന അവാര്‍ഡ് നേടി. അത്ലറ്റിക്സ് കോച്ചും മലയാളിയുമായ ടി.പി. ഔസേപ്പ്, സര്‍ക്കാര്‍ തല്‍വാര്‍, സര്‍പാല്‍ സിങ്, അഷന്‍ കുമാര്‍, തപന്‍ കുമാര്‍ തുടങ്ങിയവര്‍ക്ക് ദ്രോണാചാര്യ പുരസ്കാരം (ലൈഫ് ടൈം അച്ചീവ്മെന്റ്) സമ്മാനിച്ചു.
അത്ലറ്റിക്സ് കോച്ചും മലയാളിയുമായ പി. രാധാകൃഷ്ണന് നായര്‍, സുബ്രഹ്മണ്യന് രാമന് തുടങ്ങിയ അഞ്ചുപേര്‍ക്ക് ദ്രോണാചാര്യ പുരസ്കാരം (റെഗുലര്‍ കാറ്റഗറി) സമ്മാനിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയും ബോക്സിങ് താരവുമായ കെ.സി. ലേഖ, വികാസ് കുമാര്‍ തുടങ്ങിയവരും ഏറ്റുവാങ്ങി. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: