കൊച്ചി: രാജ്യത്ത് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനുകളുടെ എണ്ണം അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നിലവിലെ 300ല്‍ നിന്നു 600 ആയി ഉയര്‍ത്തുമെന്ന് കേന്ദ്ര നൈപുണ്യ വികസനസംരംഭകത്വ, ഇലക്ട്രോണിക്‌സ്‌ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കൊച്ചിയില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ പരിശീലന കേന്ദ്രത്തിലെ ഗുണഭോക്താക്കളെ ഇന്ന് രാവിലെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനു ശേഷം നിരവധി അവസരങ്ങളാണ് നൈപുണ്യ പരിശീലനം സിദ്ധിച്ചവര്‍ക്ക് ആഗോളതലത്തില്‍ കാത്തിരിക്കുന്നത്. ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമായി മാറാനുള്ള അവസരമാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍, രണ്ടു കോടിയിലധികം പേര്‍ക്കാണ് നൈപുണ്യ പരിശീലനം നല്‍കിയത്. അതില്‍, 61 ശതമാനത്തിലധികം പേര്‍ ജോലി നേടുകയോ സംരംഭകര്‍ ആവുകയോ ചെയ്തു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനിലൂടെ പരിശീലനം സിദ്ധിച്ചവര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗുണഭോക്താക്കളുമായി അദ്ദേഹം ആശയ വിനിമയം നടത്തി. അവര്‍ ഒരുക്കിയ പ്രദര്‍ശനവും മന്ത്രി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: