ഭൂമിയിലെ എല്ലാ മന്യുഷര്ക്കും പതിനായിരം വര്‍ഷം ശ്വസിക്കാനുള്ള ഒക്സിജന്‍ ചന്ദ്രന്റെ ഉപരിതലത്തിലുണ്ടെന്ന് പുതിയ പഠനം. മനുഷ്യനു ഒരു ദിവസം ശ്വസിക്കാന്‍ 800 ഗ്രാം ഒക്സിജനാണ് വേണ്ടത്. ചന്ദ്രന്റെ ഉപരിതലത്തിലെ ഒരു ക്യുബിക് മീറ്ററില്‍ 630 കിലോ ഓക്സിജന്‍ ഉള്‍കൊള്ളുന്നുവെന്നാണ് ദേശീയ മാധ്യമം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്സിജനുള്‍പ്പെടെ 1.4 ടണ്‍ ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു.
ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 10മീറ്റര്‍ ആഴമുള്ള പാളി എടുത്താല്‍ അതില്‍ ഏകദേശം എണ്ണൂറ് കോടി ജനങ്ങള്‍ക്ക് പതിനായിരം വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള ഓക്സിജന്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. അടുത്തിടെ, നാസയും ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയും മനുഷ്യര്‍ക്ക് ശ്വസിക്കാന്‍ കഴിയുന്ന ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള പഠനത്തില്‍ ചന്ദ്രനിലെ പാറകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ഒരു പേടകം അയയ്ക്കാനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു.മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള നാസയുടെ ദൗത്യമാണ് ആര്‍ട്ടെമിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: