ബാങ്കോക്ക്: തടവിലായ യുഎസ് ജേര്‍ണലിസ്റ്റ് ഡാനി ഫെന്‍സ്റ്ററിനെ വ്യാജമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഉള്‍പ്പെടെ നിരവധി ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മ്യാന്മറിലെ കോടതി 11 വര്‍ഷത്തെ തടവിന് വിധിച്ചു. ഓണ്‍ലൈന്‍ മാസിക ഫ്രോണ്ടിയറിന്റെ മാനേജിംഗ് എഡിറ്റര്‍ കൂടിയാണ് ഫെന്‍സ്റ്റര്‍.
നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടതിനും വിസ ചട്ടങ്ങള്‍ ലംഘിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് അഭിഭാഷകന് താന്‍ സോ ഓങ് പറഞ്ഞു. ഓരോ കുറ്റത്തിനും പരമാവധി ശിക്ഷ വിധിച്ചിട്ടുണ്ട്. മേയ് മുതല്‍ ഫെന്‍സ്റ്റര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. മറ്റൊരു കോടതിയില്‍ തീവ്രവാദ വിരുദ്ധ കുറ്റത്തിനും രാജ്യദ്രോഹത്തിന്റെ പേരിലും കേസ് നേരിടുകയാണ് ഫെന്‍സ്റ്റര്‍. ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂകിയുടെ സര്‍ക്കാരിനെ സൈന്യം പുറത്താക്കി അധികാരം പിടിച്ചെടുത്തിരുന്നു. അതിനുശേഷം ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട വിദേശ പത്രപ്രവര്ത്തകന് കൂടിയാണ് ഫെന്‍സ്റ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: