തിരുവനന്തപുരം: റവന്യൂ വരുമാനത്തിലെ സിംഹഭാഗവും കടമെടുത്ത വകയില്‍ പലിശ കൊടുത്ത് സംസ്ഥാനം വന്‍ ബാധ്യതയിലേക്ക് നീങ്ങുന്നുവെന്ന് സിഎജിയുടെ കണ്ടെത്തല്‍. മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിച്ചത്.
2019-2020 വരെയുള്ള കാലയളവില്‍ സാമ്പത്തിക മേഖലയില്‍ സംസ്ഥാനം പ്രതീക്ഷിച്ച രീതിയിലുള്ള വളര്‍ച്ച നേടിയില്ല. മൊത്തം കടം 2019-2020 വരെയുള്ള കണക്കനുസരിച്ച് ജിഎസ്ഡിപിയുടെ 31.05 ശതമാനത്തില്‍ നിന്നു വര്‍ധിച്ച് 32.7 ശതമാനമായി.
സംസ്ഥാന സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്ന വിധം റവന്യൂ വരുമാനത്തിന്റെ 21 ശതമാനമാണ് പലിശ ചെലവുകള്‍ക്കായി വിനിയോഗിച്ചത്. 2015 മുതല്‍ 2020 വരെ നികുതി വരുമാനത്തിലും കുറവ് വന്നിട്ടുണ്ട്. കിഫ്ബിക്ക് പണം കടമെടുക്കുന്നത് ആശങ്കയുളവാക്കുന്നു.
കെഎസ്എസ്പിഎല്‍ വഴിയും കിഫ്ബി വഴിയും 8774 കോടി രൂപയുടെ ബജറ്റിതര വായ്പകള്‍ നേടിയെടുത്തു. ഈ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിവിധ സര്‍ക്കാര്‍ സ്കീമുകള്‍ക്കും പദ്ധതികള്‍ക്കും ധനസഹായം നല്കുന്നു. എന്നാല്‍ ബജറ്റിലോ സംസ്ഥാനത്തിന്റെ ധനകാര്യ അക്കൗണ്ടുകളിലോ ഇത് രേഖപ്പെടുത്തിയിട്ടില്ല.
റവന്യൂ ചെലവിന്റെ കാര്യത്തില്‍ ബജറ്റിനു പുറമേ നിന്നു കെഎസ്എസ്പിഎല്‍ വഴി വായ്പയെടുത്തത് ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതികള്‍ക്കാണ് വിനിയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: