ഇസ്ലാമബാദ് : അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് നാണക്കേടുണ്ടാക്കി ആള്‍ക്കൂട്ടം തീവെച്ചു നശിപ്പിച്ച ഹിന്ദു ക്ഷേത്രം പുനര്‍ നിര്‍മിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ക്ഷേത്രം അഗ്നിക്കിരയായത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ശ്രീപരം ഹാന്‍സ് ജി മഹാരാജ് ക്ഷേത്രം ജമായത് ഉലേമാ ഇ ഇസ്ലാം ഫസി പുരോഹിതരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീവെച്ച് നശിപ്പിച്ചത്.
ഇത് വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അക്രമികളില്‍ നിന്ന് തന്നെ പണം പിരിച്ചെടുത്ത് ക്ഷേത്രം ഉടന്‍ പുനര്‍നിര്‍മിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. വിഷയം അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു നടപടി.
ഇതിനായി അക്രമികളില്‍ നിന്ന് 194161 ഡോളര്‍ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ പണം ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്രം പാക് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു.
ബലൂചിസ്ഥാന്‍ മേഖലയില്‍ നിന്നുള്ള ഹിന്ദു സമൂഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചീഫ് ജസ്റ്റിസ് ചടങ്ങുകള്‍ക്ക് എത്തിയത്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷമാണ് ഹിന്ദു സമൂഹം. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 75 ഹിന്ദു വിഭാഗക്കാരാണ് പാകിസ്ഥാനിലുള്ളത്. ഇവരില്‍ വലിയൊരു വിഭാഗവും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: