ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കമെന്ന് പേര് വെളിപ്പെടുത്താത്ത വ്യക്തി ഭീഷണി മുഴക്കി.ട്വീറ്റര്‍ വഴിയാണ് വധഭീഷണി മുഴക്കീയിരിക്കുന്നത്.ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തുമെന്നാണ് ട്വീറ്റ്.ഉത്തര്‍പ്രദേശ് പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുസംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരായാലും നടപടി ഉടന്‍ ഉണ്ടാകുമെന്നും.ഡെപ്യൂട്ടി കമ്മീഷ്ണര്‍ (ക്രൈം) പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു. ട്വീറ്റ് ചെയ്ത അക്കൗണ്ടും പേരും വ്യാജമാണ്.
ആദ്യമായല്ല പ്രധാനമന്ത്രിക്കും, യോഗി ആദിത്യനാഥിനും നേര്‍ക്ക് വധഭീഷണി ഉണ്ടാകുന്നത്.കര്‍ഷകസമരം ആരംഭിച്ച സമയത്ത് മുതല്‍ ഭീഷണി പതിവാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവിന്റെ ഭാര്യ കത്തിയുപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കും എന്നു ഭീഷണി മുഴക്കിയിരുന്നു. ഓഗസ്റ്റിലും,ജൂണിലും അദ്ദേഹത്തിന് നേരെ വധഭീഷണി ഉണ്ടായി. കഴിഞ്ഞ മേയില്‍ പോലീസ് വാട്സ്്അപ്പ് നമ്പറിലേക്ക് യോഗി ആദിത്യനാഥിനെ നാലുദിവസങ്ങള്ക്കുളളില് വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: